ഇടുക്കിയിൽ ആറുവയസുകാരിയായ മകളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്തുകൊന്ന യുവാവ് പിടിയിൽ. ചന്ദ്രവനം പ്രിയദർശിനി കോളനിയിലെ രാജ (36) യാണ് അറസ്റ്റിലായത്.
പുലർച്ചെ നാട്ടുകാരുടെ സഹായത്തോടെ രാജയെ പോലീസ് പിടികൂടുകയായിരുന്നു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്.
10 വർഷം മുൻപ് ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച രാജലക്ഷ്മി രാജയ്ക്കൊപ്പം താമസിച്ചു വരികയായിരുന്നു.
സംശയമാണ് കൊലയ്ക്കു പിന്നിലെന്ന് പോലീസ് പറഞ്ഞു. ദിവസങ്ങളായി ഇരുവരും തമ്മിൽ കലഹത്തിലായിരുന്നു. ഇവർക്ക് ആറു വയസുള്ള പെണ്കുട്ടിയുണ്ട്. ഈ കുട്ടിയാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.
കൊലപാതകം നടത്തിയ ശഷം ഓടി ഒളിച്ച രാജനെ സമീപത്തെ തേയില തോട്ടത്തിൽനിന്നാണ് പോലീസ് അറസ്റ്റു ചെയ്യുന്നത്