ബിഗ് ബോസ് സീസണ്‍ 3 എത്തുന്നുവെന്ന് പ്രഖ്യാപിച്ച്‌ മോഹന്‍ലാല്‍





ബിഗ് ബോസ് സീസണ്‍ 3 എത്തുന്നുവെന്ന് പ്രഖ്യാപിച്ച്‌ മോഹന്‍ലാല്‍. ബിഗ് ബോസിന്റെ രണ്ടാമത്തെ സീസണ്‍ അവസാനിച്ച്‌ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്ബോഴാണ് മൂന്നാമത്തെ സീസണ്‍ എത്തുന്നുവെന്ന വാര്‍ത്ത വരുന്നത്. സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8-ന്റെ വേദിയില്‍ ടൊവിനോ തോമസ് ആണ് ബിഗ് ബോസ് മൂന്നാം സീസണിന്റെ ലോഗോ പുറത്തിറക്കിയത്.

ചെന്നൈ ഇവിപി ഫിലിം സിറ്റിയില്‍ ഒരുക്കിയ സെറ്റിലായിരുന്നു ബിഗ് ബോസിന്റെ രണ്ടാം സീസണ്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഷോ പൂര്‍ത്തിയാക്കാനാവാതെ മത്സരാര്‍ത്ഥികളെ തിരിച്ചയക്കുകയായിരുന്നു. നിലവില്‍ സീസണ്‍ 3യിലേക്കുള്ള മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലാണ്.



Previous Post Next Post