തിരു: പ്രവാസികള്‍ക്ക് 3000 രൂപ പെന്ഷന് അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. വിദേശത്തെ ജോലി മതിയാക്കി മടങ്ങിവരുന്ന പ്രവാസികള്‍ക്ക് 3000 രൂപയും വിദേശത്ത് തന്നെ തുടരുന്നവര്‍ക്ക് 3500 രൂപയുമാണ് പെന്ഷന് അനുവദിക്കുക. ബജറ്റ് അവതരണ പ്രസംഗത്തിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.
തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി നടപ്പാക്കും. പദ്ധതിക്കുവേണ്ടി 100 കോടി രൂപയും സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും വകയിരുത്തും. മടങ്ങിവരുന്നവരുടെ പട്ടിക തയ്യാറാക്കി ഇവര്‍ക്ക് നൈപുണ്യ പരിശീലനം നല്കി. തുടര്‍ന്ന് വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. കൊവിഡിനു ശേഷം പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കൊവിഡ് വ്യപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഭക്ഷ്യ കിറ്റ് വിതരണം തുടരാൻ തീരുമാനിച്ചതായി ധനമന്ത്രി തോമസ് ഐസക്ക്. നീല, വെള്ള കാർഡ് കാർക്ക് അധികമായി 10 കിലോ അരി 15 രൂപക്ക് നൽകും. 50 ലക്ഷം കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഭക്ഷ്യ സബ്സിഡിക്ക് 1060 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ പുതിയ പദ്ധതികൾ ആവഷികരിക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്.
സർവകലാശാലകളിൽ പുതിയ തസ്തിക ഉണ്ടാക്കും. ആയിരം അധ്യാപക തസ്തികൾ സൃഷ്ടിക്കും. നിലവിലുള്ള ഒഴിവുകൾ നികത്തുമെന്നും ബജറ്റിൽ പറയുന്നു. സംസ്ഥാനത്തെ സർവ്വകലാശാലകളിലെ പശ്ചാത്തല സൗകര്യം ഒരുക്കാൻ 2000 കോടി കിഫ്ബി വഴി അനുവദിക്കും. പുതിയ കോഴ്സുകൾ തുടങ്ങും.
സർവകലാശാലകളിൽ 30 മികവിന്റെ കേന്ദ്രങ്ങൾ തുടങ്ങും. ഇതിനായി കിഫ്ബിയിൽ നിന്ന് 500 കോടി അനുവദിക്കും. സർക്കാർ കോളേജുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന് 56 കോടി. അഫിലിയേറ്റഡ് കോളേജുകൾക്ക് ആയിരം കോടി വകയിരുത്തി