തൃശൂർ :വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജനപ്രിയനായ സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്ന പ്രമേയം പാസാക്കി യൂത്ത് കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി. നേതാക്കളുടെ ഓമനകളായിട്ടുള്ളവര്ക്കാവരുത്, ജനങ്ങളുടെ ലാളനനേടാന് സാധിക്കുന്നവരെ വേണം സ്ഥാനാര്‍ത്ഥികളായി നിര്ത്താനെന്നാണ് പ്രമേയത്തില്‍ പറയുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത് മതനേതാക്കന്മാരാകരുതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്. തെരഞ്ഞെടുപ്പടുക്കുമ്പോള്‍ രൂപതയില്‍ നിന്നും കണിച്ചുകുളങ്ങരയില്‍ നിന്നും പെരുന്നയില്‍ നിന്നുമെല്ലാമുള്ള നേതാക്കള്‍ സ്ഥാനാര്‍ത്ഥികളെ നിയോഗിക്കുന്ന പ്രവണത തുടരരുതെന്നുള്ള ശക്തമായ വിമര്‍ശനമാണ് യൂത്ത് കോണ്‍ഗ്രസ് പ്രമേയത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്.
ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കുന്ന ജനകീയരായ ഡിസിസി ഭാരവാഹികള്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന വേര്‍തിരിവുകളൊന്നും കാട്ടാതെ വേണം സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തണമെന്നും പ്രമേയത്തില്‍ ഉണ്ട്
വീണ്ടും ശക്തമായ തിരിച്ചുവരവിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കളുടെ പ്രാതിനിധ്യമുണ്ടാവണമെന്നത് ഉറച്ച നിലപാടാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ മുമ്പ് പറഞ്ഞിരുന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ തോറ്റ സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ പുതിയ മുഖങ്ങള്‍ അനിവാര്യമാണ്. അത്ഇ ഉണ്ടാവുക തന്നെ ചെയ്യും ക്കാര്യം അടുത്ത സംസ്ഥാന യോഗങ്ങളില്‍ ശക്തമായി ഉന്നയിക്കുമെന്നും ഷാഫി പറമ്പില്‍ വ്യക്തമാക്കി