കുടുംബശ്രീ വഴി 3700 കോടിയലധികം രൂപയുടെ പലിശ രഹിത വായ്‌പാ പദ്ധതി പ്രഖ്യാപിച്ചു മുഖ്യമന്ത്രി


തിരുവനന്തപുരം:ദുരന്തകാലങ്ങളിൽ കുടുംബശ്രീ മുഖേന 3700 കോടിയലധികം രൂപയുടെ പലിശ രഹിത വായ്‌പാ പദ്ധതി പ്രഖ്യാപിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക് പോസ്റ്റ്. ദുരന്തങ്ങളിൽ വരുമാന മാർഗം അടയുകയും ജോലി നഷ്ടപ്പെടുകയും ചെയ്യുന്ന അവസരത്തിൽ സാധാരണക്കാർക്ക് താൽക്കാലിക ആശ്വാസം പ്രധാനമാണ്. അത്തരം സാഹചര്യങ്ങളിൽ ആണ് കുടുംബശ്രീ വഴി പലിശ രഹിത വായ്പ അനുവദിക്കുക എന്ന മാതൃകാപരമായ നയം കേരളം സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പോസ്റ്റിലൂടെ വിശദമാക്കുന്നു.

2018 ലെ മഹാപ്രളയത്തിന് ശേഷമാണ് കേരള സർക്കാർ കുടുംബശ്രീ വഴി ഇത്തരമൊരു ആശയം നടപ്പാക്കിയതെന്ന് വ്യക്തമാക്കുന്ന പോസ്റ്റിൽ കുടുംബശ്രീ അംഗങ്ങളല്ലാത്തവർക്കും കുടുംബശ്രീയിൽ ചേർന്നു കൊണ്ട് പദ്ധതിയുടെ ഭാഗമാകാൻ കഴിഞ്ഞു എന്നും വ്യക്തമാക്കുന്നുണ്ട്.

أحدث أقدم