അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിൽ 40 കോടി രൂപ സമ്മാനം കോഴിക്കോട് സ്വദേശിക്ക്




അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിൽ 40 കോടി രൂപ സമ്മാനം നേടിയ മലയാളിയെ മസ്ക്കത്തിൽ കണ്ടെത്തി.* കോഴിക്കോട് സ്വദേശി എൻ.വി അബ്ദുൽസലാ (28)മാണ് ലോകം കാത്തിരുന്ന ആ കോടിപതി.

2020 ഡിസംബർ 29 ന് ഓൺലൈനായി വാങ്ങിയ 323601 എന്ന ടിക്കറ്റിലൂടെയാണ് അബ്ദുസലാമിനെ ഭാഗ്യദേവത കടാക്ഷിച്ചത്

ഞായറാഴ്ച വൈകിട്ടാണ് അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റിന്റെ എക്കാലത്തെയും വലിയ ബമ്പർ നറുക്കെടുപ്പ് നടന്നത്. ഭാഗ്യശാലികളെ അപ്പോൾ തന്നെ മൊബൈലിൽ ബന്ധപ്പെട്ട് സമ്മാന വിവരം അറിയിക്കുകയാണ് പതിവ്. എന്നാൽ ഒന്നാം സമ്മാനമായ 20 ദശലക്ഷം ദിർഹം ലഭിച്ച വ്യക്തിയെ പല തവണ സംഘാടകർ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും  ഇപ്പോൾ ആണ് കണ്ടു പിടിക്കാൻ പറ്റിയത്.


Previous Post Next Post