കേരളത്തിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നാണ് ഗെയ്ൽ വാതക പൈപ്പ് ലൈൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 11 ന് വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവ്വഹിക്കുക.
2010 ൽ ആരംഭിക്കുകയും, സ്ഥലം ലഭ്യമാകാത്തതിനെത്തുടർന്ന് 2014ൽ ഉപേക്ഷിക്കപ്പെടുകയും ചെയ്ത പദ്ധതിയ്ക്ക് വീണ്ടും ജീവൻ ലഭിച്ചത് 2016ൽ ആണ്.
കൊച്ചി മംഗലാപുരം പാതയിൽ 510 കിലോമീറ്റർ ദൈർഘ്യത്തിലാണ് പൈപ്പ് ഇടേണ്ടിയിരുന്നത്. അതിൽ വെറും 40 km മാത്രമായിരുന്നു അതുവരെ പൂർത്തിയാക്കിയത്. ബാക്കി ദൂരം മുഴുവൻ ഈ സർക്കാർ അധികാരമേറ്റെടുത്തതിനു ശേഷമാണ് പൈപ്പിടൽ പൂർത്തിയാക്കിയത്.
മതിയായ നഷ്ട പരിഹാരം നൽകി ജനങ്ങളുടെ ആശങ്ക പരിഹരിച്ച് അവരുടെ സഹകരണത്തോടെയാണ് സർക്കാർ ഈ പദ്ധതി പൂർത്തിയാക്കിയത്.
സംസ്ഥാനത്തിന്റെ ഊർജജ ലഭ്യതയിൽ വലിയ മുന്നേറ്റമാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്. കുറഞ്ഞ ചിലവിൽ ഊർജ്ജ വിതരണം സാധ്യമാക്കാൻ ഈ പദ്ധതി സഹായകമാകും.