67ലെ യുവാക്കള്‍ ഇപ്പോഴത്തെ പ്രായം മറക്കരുത്’; തലമുറമാറ്റവും വിജയസാധ്യത സീറ്റുകളും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

പാലക്കാട്‌ :തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍. പാര്‍ട്ടിയില്‍ ഗ്രൂപ്പ് താല്പര്യത്തേക്കാള്‍ പൊതുതാല്പര്യത്തിന് പ്രാധാന്യം വേണമെന്ന് ഷാഫി ആവശ്യപ്പെട്ടു.

വിജയസാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് മുന്നില്‍ ഗ്രൂപ്പ് തീരുമാനം മാറ്റിവയ്ക്കണം. നേതൃത്വത്തിന് താല്‍പര്യമുള്ള സ്ഥാനാര്‍ഥിയല്ല, ജനങ്ങള്‍ക്ക് താല്‍പര്യമുള്ള സ്ഥാനാര്‍ഥിയാണ് മത്സരിക്കേണ്ടത്. പുതുമുഖങ്ങള്‍ക്ക് അവസരങ്ങള്‍ കൊടുത്താലേ പാര്‍ട്ടിക്ക് ജയിക്കാന്‍ സാധിക്കൂ. പാര്‍ട്ടിയില്‍ തലമുറമാറ്റം വേണം. വിജയസാധ്യതയുള്ള സീറ്റുകള്‍ യൂത്ത് കോണ്‍ഗ്രസിനു വേണമെന്നും കോണ്‍ഗ്രസില്‍ യൂത്ത് മൂവ്‌മെന്റിനു സമയമായെന്നും ഷാഫി പറഞ്ഞു.

67ലെ തോല്‍വിക്ക് ശേഷം യുവത്വത്തിനായി പോരാടിയവര്‍, അവര്‍ക്ക് അധികാരം കിട്ടിയ പ്രായം മറന്നിട്ടുണ്ടാകില്ലെന്നും വിമര്‍ശനങ്ങളെ പഴയ യൂത്ത് കോണ്‍ഗ്രസുകാരന്റെ മനസോടെ കാണണമെന്നും നേതൃത്വത്തോട് ഷാഫി ആവശ്യപ്പെട്ടു.

Previous Post Next Post