പാമ്പാടിയിൽ കോഴിക്കുഞ്ഞുങ്ങളുടെയും കോഴിക്കൂടിൻ്റെയും വിതരണത്തിൻ്റെ പേരിൽ വൻ തട്ടിപ്പ് 7 ആം മൈൽ ഭാഗത്ത് പണം നഷ്ടപ്പെട്ടവർ നിരവധി


പാമ്പാടി :ബൈക്കിൽ എത്തി കോഴിക്കുഞ്ഞുങ്ങളുടെ ഓർഡർ എടുത്ത് കോഴിക്കുഞ്ഞുങ്ങളെ നൽകിയ ശേഷം കോഴിക്കൂടിന് അഡ്വാൻസ് വാങ്ങി മുങ്ങുന്ന സംഘം പാമ്പാടിയിലും വെള്ളൂർ പ്രദേശങ്ങളിൽ നിന്നും തട്ടിയെടുത്തത് ആയിരങ്ങൾ

 കഴിഞ്ഞ ആഴ്ച്ച ഏഴാം മൈൽ സ്വദേശിയുടെ വീട്ടിൽ എത്തിയ രണ്ട് പേർ കോഴിക്കുഞ്ഞുങ്ങളെ നൽകാം എന്നും ഒരു കുഞ്ഞിന് 150 രൂപ വിലക്കാണ് വിൽക്കുന്നത് എന്നും ഇവർ പറഞ്ഞു  പത്ത് കോഴി  കുഞ്ഞുങ്ങളുടെ ഓർഡർ എടുത്ത ശേഷം പിറ്റേ ദിവസം 25 കോഴി കുഞ്ഞുങ്ങളുമായി എത്തിയ ഇവർ നിർബന്ധിച്ച് 15 കുഞ്ഞുങ്ങളെ നൽകി പണവും നൽകി . തുടർന്ന് കൂട് വിൽക്കുന്നുണ്ടെന്നും അഡ്വാൻസ് തന്നാൽ കോഴിക്കൂട് നൽകാം എന്നും പറഞ്ഞു അഡ്വാൻസ് വാങ്ങിയ ഇവർ പിന്നീട് വന്നിട്ടില്ല  ഇവരെ വിശ്വസിച്ച് അഡ്വാൻസ് കൊടുത്തവർക്ക് ആർക്കും ഇതുവരെ കോഴിക്കൂട് ലഭിച്ചിട്ടുമില്ല  പിന്നീട് 
ഇവരെ ഫോണിൽ വിളിച്ചാൽ ഫോൺ എടുക്കാറുമില്ല നിരവധി ആളുകളെയാണ് ഇവർ ഇത്തരത്തിൽ തട്ടിപ്പ് നടത്തി പണം സമ്പാദിച്ചിരിക്കുന്നത് 
പണം നഷ്ടപ്പെട്ട വ്യക്തി പാമ്പാടി പോലീസിൽ പരാതി നൽകിയിട്ടുണ്ട് ഇത്തരം സമാന സംഭവങ്ങൾ മറ്റ് സ്ഥലങ്ങളിലും ഇവർ നടത്തിയിട്ടുണ്ടാകുമെന്ന് പരാതിക്കാരൻ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
Previous Post Next Post