ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തിയില്‍ പ്രതിഷേധക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്കു നേരെ ഇരുന്നൂറില്‍ അധികം വരുന്ന നാട്ടുകാര്‍ സംഘടിച്ച് കല്ലെറിഞ്ഞു. പ്രതിഷേധക്കാരും തിരിച്ചെറിഞ്ഞതോടെ സിംഘു അതിര്‍ത്തി സംഘര്‍ഷഭൂമിയായി.
ടെന്റുകള്‍ പൊളിക്കാനാണ് നാട്ടുകാരുടെ ശ്രമം. ഇരുവിഭാഗത്തെയും പരിച്ചുവിടാനുള്ള ശ്രമമാണു പൊലീസ് നടത്തുന്നത്. ലാത്തിവീശിയ പൊലീസ് കണ്ണീര്‍വാതക പ്രയോഗവും നടത്തി. കഴിഞ്ഞദിവസവും സമരം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍ക്കു നേരെ ഒരുസംഘം എത്തിയിരുന്നു. കര്‍ഷകര്‍ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.