പാമ്പാടി : കഴിഞ്ഞ 6 മാസക്കാലമായി പാമ്പാടി ബസ്സ് സ്റ്റാൻഡിലെ ഹൈമാസ് ലൈറ്റ് പകൽ സമയം കത്തിനിൽക്കും രാത്രി 7 മണിയാകുമ്പോൾ അണയുകയും ചെയ്യും.
ഈ സ്ഥിതി കഴിഞ്ഞ 6 മാസത്തിന് മുകളിലായി തുടരുകയാണ്.
രാത്രി കാലത്ത് ഹൈമാസ് ഓഫ് ആയ ശേഷം സ്റ്റാൻഡിൽ പ്രകാശം ഇല്ലെന്ന് തന്നെ പറയാം.
നിലവിൽ രണ്ടോ മൂന്നോ റ്റ്യൂബിൽ നിന്നും ഉള്ള പ്രകാശം മാത്രമാണ് ബസ്സ് കാത്തിരിപ്പുകാരുടെ എക ആശ്രയം കൂടാതെ പ്രകാശത്തിൻ്റെ കുറവുമൂലം പാമ്പാടിയിലെ വ്യാപാരികൾ സ്പോൺസർ ചെയ്തു സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളുടെ ദൃശ്യങ്ങളും അവ്യക്തമാകുമെന്ന് ഉറപ്പാണ് .
നിലവിൽ പഞ്ചായത്താണ് ഇത് നന്നാക്കേണ്ടത് .
ഈ കോവിഡ് കാലത്ത് പോലീസ് പരിശോധന മിക്ക സമയത്തും രാത്രിയിൽ പാമ്പാടി ടൗണിൽ ആണ് നടക്കുന്നത് നിലവിൽ കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി രാത്രി 10 ശേഷം രാത്രി യാത്രക്കാരെ പോലീസ് പരിശോധിക്കേണ്ട സമയത്ത് പാമ്പാടി ടൗണിലെ ഈ ലൈറ്റിൻ്റെ പ്രാധാന്യം വിലപ്പെട്ടതാണ്.
ലൈറ്റിൻ്റെ അറ്റകുറ്റപ്പണികൾ ഉടൻ പൂർത്തിയാക്കി ടൗണിൻ്റെ മുഖ്യ കേന്ദ്രം രാത്രി കാലത്ത് പ്രകാശ പൂരിതമാക്കണമെന്ന് പാമ്പാടിയിലെ ഓട്ടോ തൊഴിലാളികളും , കച്ചവടക്കാരും ആവശ്യപ്പെട്ടു.