ശശി തരൂര്‍ എംപിക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് യു.പി പൊലീസ്. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ അരങ്ങേറിയ സംഘര്‍ഷത്തെക്കുറിച്ച്, സമൂഹമാധ്യമങ്ങളില്‍ തെറ്റിധരിപ്പിക്കുന്ന വാര്‍ത്ത പ്രചരിപ്പിച്ചെന്നാണ് പൊലീസ് ആരോപണം. മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി, കാരവന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ.ജോസ് എന്നിവരുള്‍പ്പെടെ എട്ട് പ്രതികളാണുള്ളത്. രാജ്യദ്രോഹം ഉള്‍പ്പെടെ പതിനൊന്ന് വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഡല്‍ഹി ഗാസിപൂരിലെ കര്‍ഷകസമരകേന്ദ്രം ഒഴിപ്പിക്കാന്‍ പൊലീസ് നടപടി. രാത്രി പതിനൊന്നുമണിക്ക് മുന്‍പ് ഒഴിയണമെന്ന് നിര്‍ദേശിച്ച് സമരകേന്ദ്രത്തില്‍ നോട്ടിസ് പതിച്ചു. ഗാസിപൂര്‍ അതിര്‍ത്തി അടച്ചു. എന്നാല്‍ ഗുണ്ടായിസം നടക്കില്ലെന്നും കീഴടങ്ങില്ലെന്നുമാണ് കര്‍ഷകനേതാവ് രാഗേഷ് ടികായത്തിന്റെ പ്രതികരണം. സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരക്കം വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചുണ്ട്..