പാമ്പാടി : ലോകകപ്പ് ഫുട്ബോൾ ഫൈനൽ പാമ്പാടി കമ്മ്യൂണിറ്റി ഹാളിൽ ബിഗ് സ്ക്രീനിൽ. പാമ്പാടി ഗ്രാമ പഞ്ചായത്ത്,
പാമ്പാടിക്കാരൻ ന്യൂസ്
വ്യാപാരി വ്യവസായി യൂത്ത് വിംഗ്, എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ 24 അടി നീളവും 16 അടി ഉയരവും ഉള്ള വലിയ സ്ക്രീനിൽ പാമ്പാടി ഗ്രാമ പഞ്ചായത്ത് വക പ്രിയദർശിനി കമ്മ്യൂണിറ്റി ഹാളിൽ ലോക കപ്പ് ഫുട്ബോൾ ഫൈനൽ ജൂലൈ 19 ഞായറാഴ്ച രാത്രി12.30 മുതൽ കാണുവാൻ സൗകര്യം ഒരുക്കുന്നു.
ഹാളിൽ എത്തുന്നവർക്ക് ഇരിപ്പിടവും ഒരുക്കും ഒപ്പം എത്തുന്ന എല്ലാവർക്കും കാപ്പിയും ലഘുഭക്ഷണവും ലഭിക്കും ഏവരെയും ഫൈനൽ മത്സരം കാണുവാൻ ഞങ്ങൾ സ്വാഗതം ചെയ്യുന്നു