ഗൃഹനാഥന്‍ തീകൊളുത്തി മരിച്ചു


കോട്ടയം: കുടുംബവഴക്കിനെത്തുടര്‍ന്ന് ചങ്ങനാശേരിയില്‍ ഗൃഹനാഥന്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു. 

പായിപ്പാട് കൊച്ചുപള്ളി കണിയാഞ്ഞാലില്‍ വീട്ടില്‍ ജോര്‍ജ്ജ് തോമസ്(60) ആണ് മരിച്ചത്. സാമ്പത്തിക വിഷയത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കാരണം. കുടുംബവുമായി വഴക്കിട്ട ജോര്‍ജ് മുറിയില്‍കയറി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തികയായിരുന്നു.

പുകയും ഗന്ധവും വന്നതോടെയാണ് കുടുംബാംഗങ്ങള്‍ വിവരം അറിയുന്നത്. തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറി ജോര്‍ജിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
أحدث أقدم