അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യും;അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു


തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യും. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്ന് തിരുവനന്തപുരം കിംസ് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കൊവിഡ് മാനദണ്ഡങ്ങളനുസരിച്ച് മൃതദേഹം
സംസ്‌കരിക്കും. അതേസമയം, കായംകുളം പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. ഭാര്യ മായയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയായ കിംസിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ഇന്നലെ രാത്രി 8.10 നായിരുന്നു അനില്‍ പനച്ചൂരാന്റെ അന്ത്യം. ഇന്നലെ രാവിലെ കായംകുളത്തെ വീട്ടില്‍ നിന്ന് മാവേലിക്കരയിലേക്ക് പോകുംവഴി തലകറങ്ങി വീഴുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അതീവ ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് രാത്രി 7.20 ന് കിംസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Previous Post Next Post