സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു




സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. ഒരു പവന് 880 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,945 രൂപയായി. സാധാരണക്കാര്‍ക്ക് തീര്‍ത്തും താങ്ങാന്‍ പറ്റാതായിരിക്കുകയാണ് സ്വര്‍ണം. ഇന്നത്തെ ഉയര്‍ച്ചയും കൂടി ചേരുമ്പോള്‍ സംസ്ഥാനത്ത് ഇന്നത്തെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില്‍പ്പന വില 1,03,560 രൂപയായിരിക്കുകയാണ്. ഈ പോക്ക് പോയാല്‍ വളരെ പെട്ടെന്ന് പവന് ഒന്നേകാല്‍ ലക്ഷമാകുമോ എന്ന ആശങ്കയാണ് പലര്‍ക്കുമുള്ളത്. 

രാജ്യാന്തര തലത്തിലെ സ്വര്‍ണക്കുതിപ്പിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വര്‍ണവില ഈ വിധത്തില്‍ ഉയര്‍ന്നിരിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 95,680 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 94,920 രൂപയായി ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നെങ്കിലും പിന്നീടങ്ങോട് സ്വര്‍ണവില കുതിക്കുകയായിരുന്നു. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് സ്വര്‍ണവില പവന് ചരിത്രത്തിലാദ്യമായി ഒരു ലക്ഷം രൂപ കവിയുന്നത്.

Previous Post Next Post