പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍; കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്ത്




തി​രു​വ​ന​ന്ത​പു​രം: പ​ള്‍​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍ ക​ര്‍​ശ​ന​മാ​യ കോ​വി​ഡ്-19 രോ​ഗ പ്ര​തി​രോ​ധ മാ​ര്‍​ഗ​നി​ര്‍​ദേ​ശ പ്ര​കാ​രം ന​ട​ത്തു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പ് മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി​യെന്ന് മ​ന്ത്രി കെ.​കെ. ശൈ​ല​ജ.

സം​സ്ഥാ​ന​ത്തെ അ​ഞ്ച് വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള 24,49,222 കു​ട്ടി​ക​ള്‍​ക്ക് ഞാ​യ​റാ​ഴ്ച പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​താ​ണ്. 24,690 ബൂ​ത്തു​ക​ള്‍ വ​ഴി​യാ​ണ് പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ള്‍ എ​ല്ലാ ബൂ​ത്തു​ക​ളി​ലും ല​ഭ്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. പോ​ളി​യോ വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ വ​രു​ന്ന​വ​രും ബൂ​ത്തി​ലു​ള്ള​വ​രും മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ബൂ​ത്തു​ക​ളി​ലു​ള്ള എ​ല്ലാ വാ​ക്‌​സി​നേ​റ്റ​ര്‍​മാ​രും എ​ന്‍ 95 മാ​സ്‌​ക്, ഫേ​സ് ഷീ​ല്‍​ഡ്, ഗ്ലൗ​സ് എ​ന്നി​വ ധ​രി​ക്കേ​ണ്ട​താ​ണ്. ഇ​ന്‍​ഫ്ളു​വ​ന്‍​സ പോ​ലു​ള്ള രോ​ഗ​ങ്ങ​ള്‍, പ​നി, ചു​മ, ശ്വാ​സ​ത​ട​സം തു​ട​ങ്ങി​യ രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രെ പ​ള്‍​സ് പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നി​യോ​ഗി​ക്ക​രു​തെ​ന്നും നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ഓ​രോ കു​ട്ടി​ക്കും വാ​ക്‌​സി​ന്‍ കൊ​ടു​ക്കു​ന്ന​തി​നു മു​മ്പും കൊ​ടു​ത്ത​തി​നു ശേ​ഷ​വും വാ​ക്‌​സി​നേ​റ്റ​ര്‍ കൈ​ക​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കേ​ണ്ട​താ​ണ്.


Previous Post Next Post