പാമ്പാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് അന്നമ്മ ചെറിയാൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ച് ഹൃദയാഘാതം മൂലം അന്തരിച്ചതായി ന്യൂ വ്യസന സമേതം അറിയിക്കുന്നു ...
ന്യൂസ് ഡസ്ക്
ശ്രീമതി അന്നമ്മ ചെറിയാൻ പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം ,മഹിളാ കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി , അംഗൻവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ,എന്നീ നിലകളിൽ സേവനം അനുഷ്ടിച്ച വ്യക്തിത്വത്തിന് ഉടമയാണ് വനിതാ സംവരണം ഉണ്ടാകുന്നതിന് മുമ്പ് രാഷ്ട്രീയ രംഗത്ത് ഇറങ്ങിയ രണ്ട് വനിതകളിൽ ഒരാണ് അന്നമ്മചെറിയാൻ ,രണ്ടാമത്തെ ആൾ സുധാ ടാഗോർ അണ് പിന്നീടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതാ സംവരണം വരുന്നതും സ്ത്രീകൾ രാഷ്ട്രീയ മത്സര രംഗത്ത് എത്തുന്നതും പാമ്പാടിയുടെ ഝാൻസി റാണി എന്ന വിശേഷണവും അന്നമ്മ ചെറിയാറാന് സ്വന്തം ഒപ്പം ഇതു വരെ മത്സര രംഗത്ത് തോൽവി അറിയാത്ത ഒരു കോൺഗ്രസ്സ് പ്രവർത്തകയുമാണ് ധൈര്യവും തൻ്റേടവും മുഖമുദ ആക്കിയ അന്നമ്മ ചെറിയാൻ ഓർമ്മയി....
പാമ്പാടിക്കാരൻ ന്യൂസ് നെറ്റ് വർക്കിൻ്റെ അനുശോചനം അറിയിക്കുന്നു
⚫⚫⚫⚫⚫⚫⚫