കാമുകൻ മർദ്ദിച്ചു, ഒൻപതാം ക്ലാസുകാരി വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു.



തിരു.: നെയ്യാറ്റിൻകര കമുകിൻകോട്ടിൽ ഒൻപതാം ക്ലാസുകാരി തൂങ്ങിമരിച്ച സംഭവത്തിൽ സീനിയർ വിദ്യാർത്ഥിക്കെതിരെ കേസെടുത്തു. പെൺകുട്ടിയുടെ സീനിയർ വിദ്യാർത്ഥിയായിരുന്ന  കൊടങ്ങാവിള സ്വദേശി ജോമോനെതിരെയാണ് കേസെടുത്തത്. പെൺകുട്ടിയുടെ കാമുകനായ ജോമോൻ വീട്ടിലെത്തി പെൺകുട്ടിയെ മർദ്ദിച്ചതിലുള്ള  മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് സഹോദരി ആരോപിച്ചു. മരിച്ച കുട്ടിയ കാമുകൻ ശല്യം ചെയ്യുന്നതായി കാണിച്ച് നേരത്തെ വീട്ടുകാർ നെയ്യാറ്റിൻകര പോലീസ് സ്‌റ്റേഷനിൽ പരാതി കൊടുത്തിരുന്നു.

أحدث أقدم