പാമ്പാടി : നാളെ കേരളത്തിൽ അഞ്ച് വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതാണ്. 24,690 ബൂത്തുകള്‍ വഴിയാണ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നത്. കോവിഡ് പ്രതിരോധ സാമഗ്രികള്‍ എല്ലാ ബൂത്തുകളിലും ലഭ്യമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. പോളിയോ വാക്സിന് എടുക്കാന്‍ വരുന്നവരും ബൂത്തിലുള്ളവരും മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് വിതരണം
മീനടം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ വരുന്ന മീനടം , പാമ്പാടി പഞ്ചായത്തുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ താഴെ പറയുന്ന കേന്ദ്രങ്ങളിൽ വിതരണം നടക്കുമെന്ന് മെഡിക്കൽ ആഫീസർ സ്വപ്ന മഞ്ജരി പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
മീനടത്ത് കുടുബാരോഗ്യ കേന്ദ്രം , മഞ്ഞാടി അംഗൻവാടി , തകിടി അംഗൻവാടി , പബ്ലിക്ക് ലൈബ്രറി അംഗൻ വാടി ,കുടുബക്ഷേമ ഉപകേന്ദ്രം മീനടം , മോസ്കോ അംഗൻവാടിയിലും
പാമ്പാടി ഗ്രാമപഞ്ചായത്തിലെ
കുടുബക്ഷേമ ഉപകേന്ദ്രം പള്ളിക്കുന്ന് ,സി .എം . സ് എൽ പി സ്കൂൾ വട്ടക്കുന്ന് ,കുറ്റിക്കൽ അംഗൻവാടി , തോട്ടപ്പള്ളി അംഗൻവാടി , പത്താഴക്കുഴി അംഗൻവാടി , J T S സ്ക്കൂൾ ഏഴാം മൈൽ , കാട്ടാംകുന്ന് അംഗൻവാടി , അണ്ണായി അംഗൻവാടി , താന്നിമറ്റം അംഗൻവാടി , കുടുംബക്ഷേമ ഉപകേന്ദ്രം കന്നുവെട്ടി , ഓർവയൽ ലൈബ്രറി , കുടുബക്ഷേമ ഉപകേന്ദ്രം കുമ്പന്താനം എന്നീ സ്ഥലങ്ങളിൽ ആണ് പോളിയോ വിതരണം