പാമ്പാടിയിലെയും മീനടത്തെയും പോളിയോ തുള്ളിമരുന്ന് കേന്ദ്രങ്ങൾ അറിയാം


പാമ്പാടി : നാളെ കേരളത്തിൽ  അ​ഞ്ച് വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള 24,49,222 കു​ട്ടി​ക​ള്‍​ക്ക്  പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​താ​ണ്. 24,690 ബൂ​ത്തു​ക​ള്‍ വ​ഴി​യാ​ണ് പോ​ളി​യോ പ്ര​തി​രോ​ധ തു​ള്ളി​മ​രു​ന്ന് ന​ല്‍​കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ള്‍ എ​ല്ലാ ബൂ​ത്തു​ക​ളി​ലും ല​ഭ്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യി​ട്ടു​ണ്ട്. പോ​ളി​യോ വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ വ​രു​ന്ന​വ​രും ബൂ​ത്തി​ലു​ള്ള​വ​രും മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ച്ചാണ് വിതരണം


മീനടം കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ കീഴിൽ വരുന്ന മീനടം , പാമ്പാടി പഞ്ചായത്തുകളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ താഴെ പറയുന്ന കേന്ദ്രങ്ങളിൽ വിതരണം നടക്കുമെന്ന് മെഡിക്കൽ ആഫീസർ സ്വപ്ന മഞ്ജരി പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു
മീനടത്ത് കുടുബാരോഗ്യ കേന്ദ്രം , മഞ്ഞാടി അംഗൻവാടി , തകിടി അംഗൻവാടി , പബ്ലിക്ക് ലൈബ്രറി  അംഗൻ വാടി ,കുടുബക്ഷേമ ഉപകേന്ദ്രം മീനടം , മോസ്കോ അംഗൻവാടിയിലും 
പാമ്പാടി ഗ്രാമപഞ്ചായത്തിലെ
കുടുബക്ഷേമ ഉപകേന്ദ്രം പള്ളിക്കുന്ന്  ,സി .എം . സ്  എൽ പി സ്കൂൾ വട്ടക്കുന്ന് ,കുറ്റിക്കൽ അംഗൻവാടി , തോട്ടപ്പള്ളി അംഗൻവാടി , പത്താഴക്കുഴി അംഗൻവാടി , J T S സ്ക്കൂൾ ഏഴാം മൈൽ , കാട്ടാംകുന്ന് അംഗൻവാടി , അണ്ണായി അംഗൻവാടി , താന്നിമറ്റം അംഗൻവാടി , കുടുംബക്ഷേമ ഉപകേന്ദ്രം കന്നുവെട്ടി , ഓർവയൽ  ലൈബ്രറി , കുടുബക്ഷേമ ഉപകേന്ദ്രം  കുമ്പന്താനം എന്നീ സ്ഥലങ്ങളിൽ ആണ് പോളിയോ വിതരണം
أحدث أقدم