തിരുവനന്തപുരം: സോളാറില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി.
അഞ്ച് വര്‍ഷം ഒന്നും ചെയ്യാതെ സര്‍ക്കാര്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് മാത്രമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാറിന്റെ നിഷ്‌ക്രിത്വവും കഴിവില്ലായമയുമാണ് ഇതെല്ലാം കാണിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സോളാര്‍ കേസ് സി.ബി.ഐക്ക് വിട്ട നടപടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കുറ്റം ചെയ്തിട്ടില്ലെന്ന് പൂര്‍ണവിശ്വാസമുണ്ട്. തങ്ങള്‍ ഏത് നടപടിയും അഭിമുഖീകരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടതെല്ലാം ഗൂഢ ഉദ്ദേശങ്ങളോടെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.