പാപ്പാനെ ആന കുത്തിക്കൊന്നു






നെയ്യാറ്റിൻകര ആയയിൽ പാപ്പാനെ ആന കുത്തിക്കൊന്നു. ഗൗരി നന്ദൻ എന്ന ആനയാണ് രണ്ടാം പാപ്പാൻ വിഷ്ണുവിനെ കുത്തിക്കൊന്നത്.

ആയയിൽ ക്ഷേത്രം വക ആനയാണ് ആക്രമണം നടത്തിയത്. ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ പുരയിടത്തിലാണ് പതിവായി ആനയെ കെട്ടുന്നത്. ഇവിടെ നിന്ന് അഴിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതിന് ഇടയിലായിരുന്നു സംഭവം.

വിഷ്ണുവിന്റെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

أحدث أقدم