ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനം രണ്ട് ഘട്ടങ്ങളായി നടക്കും. ആദ്യഘട്ടം ജനുവരി 29 മുതൽ ഫെബ്രുവരി 15 വരെയും രണ്ടാംഘട്ടം മാർച്ച് എട്ട് മുതൽ ഏപ്രിൽ എട്ട് വരെയുമാണ് നടക്കുക. ഇത്തവണ ബജറ്റും സാമ്പത്തിക സർവേയും ഡിജിറ്റൽ രൂപത്തിലാണ് അവതരിപ്പിക്കുകയെന്നും ലോക്സഭാ സ്പീക്കർ ഓം ബിർള വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഭ ചേരുക. ചോദ്യോത്തര വേളയും ശൂന്യവേളയും ഇത്തവണ ഉണ്ടാകും. കഴിഞ്ഞ സമ്മേനത്തിൽ ചോദ്യോത്തര വേള ഉൾപ്പെടുത്തിയിരുന്നില്ല. ഇരുസഭകളും നാല് മണിക്കൂർ വീതം ചേരും. കഴിഞ്ഞ സമ്മേളനത്തിന് സമാനമായി രാവിലെ ഒമ്പത് മുതൽ ഉച്ചകഴിഞ്ഞ് രണ്ട് വരെ ലോക്സഭയും ഉച്ചകഴിഞ്ഞ് നാല് മുതൽ രാത്രി ഒമ്പത് വരെ രാജ്യസഭയും ചേരും.
ഫെബ്രുവരി ഇരുസഭകളിലും പൊതുബജറ്റ്. സഭാ നടപടികൾ ആരംഭിക്കുന്ന ജനുവരി 29ന് ഇരുസഭകളിലും സെൻട്രൽ ഹാളിലുമായി അംഗങ്ങളെ ഇരുത്തിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളെയും സംയുക്തമായി അഭിസംബോധന ചെയ്യുക. കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സാധാരണ സെൻട്രൽ ഹാളിലാണ് രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യാറുള്ളത്.
പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് എല്ക്രമീകരണങ്ങൾ കോവിഡ് പരിശോധന നടത്തണം. പരിശോധനയ്ക്ക് ആവശ്യമായ ക്രമീകരണങ്ങൾ പാർലമെന്റിലും അംഗങ്ങളുടെ താമസ സ്ഥലങ്ങൾക്ക് സമീപത്തും ഒരുക്കുമെന്നും ലോക്സഭാ സ്പീക്കർ വ്യക്തമാക്കി.