പവാർ - പീതാംബരൻ മാസ്റ്റർ കൂടിക്കാഴ്ച ഇന്ന്






പാലാ സീറ്റിൽ പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിൽ എൻസിപി സംസ്ഥാന അധ്യക്ഷൻ ടിപി പീതാംബരൻ മാസ്റ്റർ  ഇന്ന്ശരദ് പവാറിനെ വീണ്ടും കാണും. ഉച്ചയ്ക്ക് ഒരു മണിക്കാണ് കൂടിക്കാഴ്ച.

 രണ്ട് ദിവസം മുൻപ്  നടത്തിയ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പാലാ സീറ്റിന്റെ കാര്യത്തിൽ ഉറപ്പ് നൽകാനാവില്ലെന്ന് പീതാംബരൻ മാസ്റ്ററോട് പറഞ്ഞിരുന്നു. ഈ നിലപാട് അദ്ദേഹം ദേശീയ അധ്യക്ഷനെ അറിയിക്കും.

ഇടഞ്ഞ് നിൽക്കുന്ന മാണി സി.കാപ്പനെയും എ.കെ. ശശീന്ദ്രനെയും അനുനയിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കം പരാജയപ്പെട്ടിരുന്നു. പ്രശ്നങ്ങളിൽ തീർപ്പുണ്ടാക്കാനായി പവാർ കേരളത്തിൽ വീണ്ടും  പീതാംബരൻ മാസ്റ്റർ മുംബൈയിലെത്തുന്നത്. 

Previous Post Next Post