നെയ്യാറ്റിൻ കരയിൽ തീ കൊളുത്തി മരിച്ച ദമ്പതികളുടെ തർക്കഭൂമിയും വീടും മരിച്ച ദമ്പതികളുടെ മക്കൾക്ക് വേണ്ടി ബോബി ചെമ്മണ്ണൂർ വിലയ്ക്ക് വാങ്ങി.





തിരു : നെയ്യാറ്റിൻ കരയിൽ ജപ്തി നടപടിക്കിടയിൽ തീ കൊളുത്തി ദമ്പതികൾ മരിച്ച സംഭവത്തിൽ  പ്രസ്തുത സ്ഥലം ബോബി ചെമ്മണ്ണൂർ വിലക്ക് വാങ്ങി   ഇന്ന് വൈകുന്നേരം  മരിച്ച രാജൻ്റെ  വീട്ടിൽ വച്ച് ബോബി ചെമ്മണ്ണൂർ എഗ്രിമെൻ്റ്  മക്കൾക്ക് കൈമാറും. വീട് ഉടൻ പുതുക്കിപ്പണിയും അതു വരെ കുട്ടികളുടെ പൂർണ സംരക്ഷണവും ബോബി ഏറ്റെടുക്കും.

തിരുവനന്തപുരം ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങൾ  ബോബിയോട് ആ കുട്ടികൾക്ക് ആ മണ്ണ് വാങ്ങാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചതിനെ തുടർന്നാണ് ഇന്നലെ ബോബി  തിരുവനന്തപുരത്ത് എത്തി ആ വസ്തു വാങ്ങിയത്.

കുട്ടികളെ ബോബി തൃശൂർ ശോഭ സിറ്റിയിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ഇവിടെ  സ്ഥലത്ത് വീട് പണി പൂർത്തിയായ ശേഷം അവരെ അവരുടെ പുതിയ വീട്ടിലേക്ക്  കൊണ്ടുവരുമെന്നും  ബോബി അറിയിച്ചു.
Previous Post Next Post