തിരു.: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗം നേതാക്കളും ചേര്‍ന്നുള്ള കൂട്ടായ നേതൃത്വമായിരിക്കണം പാര്‍ട്ടിയെ നയിക്കേണ്ടതെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. ഏതെങ്കിലുമൊരു വ്യക്തിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടില്ല. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അടക്കം മുതിര്‍ന്ന നേതാക്കള്‍ നേതൃനിരയില്‍ തന്നെയുണ്ടാകണമെന്നാണ് ഹൈക്കമാന്‍ഡിന്റെ സന്ദേശം.
ഏതെങ്കിലുമൊരു വ്യക്തിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടില്ല: ഹൈക്കമാൻഡ്
ജോവാൻ മധുമല
0