യു.എസ് പാർലമെന്റിലേക്ക് അതിക്രമിച്ച് കടന്ന് ട്രംപ് അനുകൂലികൾ, വെടിവപ്പിൽ ഒരു മരണം





വാഷിങ്ടൻ:  യു.എസ് പാർലമെന്റിലേക്ക് അതിക്രമിച്ച് കടന്ന് ട്രംപ് അനുകൂലികൾ. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ  യു.എസ് പാർലമെന്റ് സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു പേർ യുഎസ് പാര്‍ലമെന്റായ കാപ്പിറ്റോൾ ടവറിലേക്ക് അതിക്രമിച്ചു കടന്നത്. പ്രതിഷേധക്കാരിൽ ഒരാൾ വെടിയേററ്റ് മരിച്ചതാായും റിപ്പോർട്ടുണ്ട്. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു ലോകത്തെ ഞെട്ടിച്ച നാടകീയ സംഭവവമുണ്ടായത്.

യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ജോ ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്ന് ട്രംപ് അനുകൂലികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. പാർലമെന്റിന്റെ ഇരു സഭകളും ചേരുന്നതിനിടെ വൻ സുരക്ഷാ വലയം മറികടന്നാണ് പ്രതിഷേധക്കാർ കാപിറ്റോൾ ടവറിലേക്ക് കടന്നുകയറിയത്

 പാ​ർ​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് 13 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. പോ​ലീ​സ് അ​ക്ര​മി​ക​ളി​ൽ​നി​ന്ന് അ​ഞ്ച് തോ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. 

വാ​ഷിം​ഗ്ട​ണി​നു പു​റ​ത്തു​നി​ന്നു​ള്ള​വ​രും അ​റ​സ്റ്റി​ലാ​യ​വ​രി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. 

നി​ല​വി​ൽ കാ​പ്പി​റ്റോ​ൾ‌ പ​രി​സ​ര​ത്തു​നി​ന്നും പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് നീ​ക്കി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. 
ഇ​തി​നി​ടെ വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​മ​രി​ച്ചു. ഇ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ‌ പു​റ​ത്തു​വി​ടാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. 

നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം അം​ഗീ​ക​രി​ക്കാ​ൻ യു​എ​സ് കോ​ൺ​ഗ്ര​സി​ന്‍റെ ഇ​രു സ​ഭ​ക​ളും സ​മ്മേ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണു അ​ക്ര​മാ​സ​ക്ത​രാ​യ ആ​യി​ര​ക്ക​ണ​ക്കി​നു ട്രം​പ് അ​നു​കൂ​ലി​ക​ൾ കാ​പ്പി​റ്റോ​ൾ മ​ന്ദി​ര​ത്തി​ലെ സു​ര​ക്ഷാ​വ​ല​യം ഭേ​ദി​ച്ച് അ​ക​ത്തു​ക​ട​ന്ന​ത്.


Previous Post Next Post