ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്നു.


'

തൃശൂർ: ബിജെപി നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരുങ്ങുന്നു.

ഫെബ്രു 3 - 4 തിയ്യതികളിൽ കേരളത്തിലെത്തുന്ന ബിജെപി പ്രസിഡൻ്റ് ജെ പി നദ്ദ സാമുദായിക നേതാക്കളെ കാണുമെന്ന്   സംസ്ഥാനജനറൽ സെക്രട്ടറി എം റ്റി  രമേഷ് അറിയിച്ചു.

 ഫെബ്രു 8-9 തിയ്യതികളിൽ സംസ്ഥാന സർക്കരിനെതിരെ  പ്രക്ഷോഭം സംഘടിപ്പിക്കും. 8 ന് സെക്രട്ടേറിയേറ്റ് മാർച്ച് നടത്തും.

കേരളത്തിൻ്റെ സമ്പൂർണ്ണ വികസനം ലക്ഷ്യം വച്ച് കേരളത്തിലെ 140 കേന്ദ്രങ്ങളിൽ സാമൂഹ്യ കൂട്ടായ്മകൾ നടത്തും.

ഫെബ്രു 13 - 14 തിയ്യതികളിൽ ഗൃഹ സമ്പർക്കം നടത്തും. കേരളത്തിൻ്റെ വികസനത്തിനായി കേന്ദ്രം നടപ്പാക്കിയ പദ്ധതികൾ പ്രചരിപ്പിയ്ക്കും.
തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രൻ്റെ നേതൃത്ത്വത്തിൽ വാഹന ജാഥ നടത്തും. 

ഫെബ്രു 20ന് കാസർക്കോട്ടു നിന്നും ആരംഭിയ്ക്കുന്ന ജാഥ മാർച്ച് 7 ന് തിരുവനന്തപുരത്ത് സമാപിയ്ക്കും.
أحدث أقدم