ബജറ്റ് പ്രസംഗത്തില്‍ ഐസക്കിന് റെക്കോര്‍ഡ് പ്രഖ്യാപനങ്ങൾ ഇങ്ങനെ



ബജറ്റ് പ്രസംഗത്തില്‍ ഐസക്കിന് റെക്കോര്‍ഡ് പ്രഖ്യാപനങ്ങൾ ഇങ്ങനെ 
 

⭕കിറ്റിന് പുറമേ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍ നല്‍കും. 

 ⭕വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്. ഏഴ് ശതമാനം പലിശയ്ക്ക് 10000 രൂപ 
⭕സ്വകാര്യ പങ്കാളിത്തത്തില്‍ അറവ് മാലിന്യ സംസ്‌കരണ പദ്ധതി
⭕ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് 2 കോടി രൂപ വായ്പാ സബ്‌സിഡി സ്‌കീം 
⭕പ്രായമായവര്‍ക്ക് സ്വയം തൊഴിലിന് പ്രത്യേക പദ്ധതി. 
⭕ഭിന്നശേഷിക്കാരുടെ സ്വയംതൊഴില്‍ പുനരധിവാസത്തിന് ആറ് കോടി രൂപ

⭕ലൈഫ് മിഷനില്‍ നിന്ന് 40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12,000 പട്ടികവര്‍ഗ 

⭕കുടുംബങ്ങള്‍ക്കും വീട് നല്‍കും. 2080 കോടി രൂപ ചെലവ്.

⭕തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍

⭕തൊഴിലുറപ്പ് പദ്ധതിയില്‍ മൂന്ന് ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍

⭕കേരള വിനോദ സഞ്ചാര തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ആരംഭിക്കും

⭕പ്രവാസി ക്ഷേമനിധിക്ക് 9 കോടി അനുവദിച്ചു. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. 

⭕നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു

⭕ആശുപത്രി, സ്‌കൂള്‍ എന്നിവടങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിംഗ്. തൊഴിലുറപ്പ് പദ്ധതിയിലും സോഷ്യല്‍ ഓഡിറ്റിംഗ് നടത്തും. 

⭕തദ്ദേശ ജനപ്രതിനിധികളുടെ ഓണറേറിയം ആയിരം രൂപ കൂട്ടി

⭕സംസ്ഥാനത്ത് കൂടുതല്‍ ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങും 

⭕റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ 

⭕ആരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി ഇനി ഉച്ചയ്ക്ക് ശേഷവും

⭕സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് പ്രതിദിനം 50 രൂപ വര്‍ധിപ്പിച്ചു 
 
⭕റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി, മലബാര്‍ 

⭕കാന്‍സര്‍ സെന്ററിന് 25 കോടി. കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും.

⭕ശമ്പളപരിഷ്‌കരണം ഏപ്രില്‍ മുതല്‍; കുടിശ്ശിക മൂന്ന് ഗഡുക്കളായി നല്‍കും 

⭕അംഗണവാടി ടീച്ചര്‍മാര്‍ക്ക് അലവന്‍സ് 2000 രൂപ വര്‍ധിപ്പിച്ചു, ഹെല്‍പ്പര്‍മാര്‍ക്ക് 1000 രൂപ വര്‍ധിപ്പിച്ചു

⭕ഇതര സംസ്ഥാന ലോട്ടറി അനുവദിക്കില്ല, കേരള ലോട്ടറി സമ്മാനത്തുക കൂട്ടും 

⭕മൃഗങ്ങള്‍ക്കും ആംബുലന്‍സ് സൗകര്യം

⭕ഹൈബ്രിഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് ആദ്യ 5 വര്‍ഷം 50 ശതമാനം വാഹന നികുതി ഇളവ് 

⭕കെഎസ്ആര്‍ടിസി പുനഃസംഘടിപ്പിക്കും, 3000 സിഎന്‍ജി ബസുകള്‍ക്ക് 50 കോടി, വികാസ് ഭവനില്‍ കെഎസ്ആര്‍ടിസി സമുച്ചയം



أحدث أقدم