മണർകാട് മാലത്ത് പട്ടാപ്പകൽ മാല പൊട്ടിച്ച പ്രതിയെ ചുരുങ്ങിയ സമയത്തിൽ പിടിച്ച് മണർകാട് പോലീസ് താരമായി

ന്യൂസ് ഡെസ്ക് 

മണർകാട് : കഴിഞ്ഞ മാസം 22 ന് രാവിലെ 10:30 ന് മാലത്ത് വച്ച് വഴിയാത്രികയായ മധ്യവയസ്ക്കയുടെ 2 പവൻ തൂക്കം വരുന്ന  മാല പൊട്ടിച്ച് കടന്ന് കളഞ്ഞ പ്രതിയെ മണർകാട് പോലീസ് അറസ്റ്റ് ചെയ്തു പാലക്കാട് പട്ടാമ്പി മേലത്തൂർ ഉണ്ണിക്കാട്ട് കാരുപറമ്പിൽ ശരത് ലാലിനെയാണ് മണർകാട് പോലീസ് അറസ്റ്റ് ചെയ്തത്  ആന പാപ്പാനായ പ്രതി കോട്ടയത്തും , മണർകാടും വന്നുള്ള പരിചയത്തിലാണ് മാലത്തെത്തി കൃത്യം നിർവ്വഹിച്ചത്       തൃശൂർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നും മോഷ്ടിച്ച ബൈക്കിൽ ആണ് പ്രതി  മാല പൊട്ടിച്ചത്  മണർകാട് 
Sho മനോജ്‌ കുമാർ A C, si മാരായ വർഗീസ് എബ്രഹാം, ബിനു k ജേക്കബ്, ASI റെജി ജോൺ, cpo മാരായ പദ്മകുമാർ, ഫ്രജിൻദാസ്, വിപിൻ
എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു 
ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രതിയെ കണ്ടെത്തി പിടികൂടിയ മണർകാട് പോലീസിന് നാട്ടുകാരുടെ വക അഭിനന്ദന പ്രവാഹമാണ്
أحدث أقدم