പാമ്പാടിയിലെ വ്യാപാരികൾ കർഷകസമരത്തിന് പിൻതുണ പ്രഖ്യാപിച്ച് നാളെ ധർണ്ണ നടത്തും



       പാമ്പാടി :  കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിലപാടുകൾക്കെതിരെ ഡൽഹിയിൽ നടന്നു വരുന്ന കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എല്ലാ യൂണിറ്റുകളിലും നടത്തുന്ന ധർണ സമരത്തിന്റെ ഭാഗമായി പാമ്പാടി യൂണിറ്റ് . 7-ാomile പോസ്റ്റോഫീസ് പടിക്കൽ നടത്തുന്ന ധർണ 7 / 1 / 2021  രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി രാധാ വി നായർ ഉത്ഘാടനം ചെയ്യുന്നതും , യൂണിറ്റ് പ്രസിഡന്റ് ശ്രീ ഷാജി പി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടറി ശ്രീ കുര്യൻ സക്കറിയ. ട്രഷറാർ ശ്രീകാന്ത് കെ.പിള്ള, കമ്മറ്റിക്കാരായ C.ബാല ചന്ദ്രൻ നായർ , റെജിമോൻ CS എന്നിവരുടെ നേതൃത്തിൽ ധർണ സമരം തുടരുന്നതും
ആണ്
 പാമ്പാടി പോസ്റ്റോഫീസ് പടിക്കലെ ധർണ 11.30 AM - ന് പാമ്പാടി ഗ്രാമ പഞ്ചായത്തു് വൈസ് പ്രസിഡന്റ് ശ്രീ ഹരികുമാർ ഉത്ഘാടനം നിർവ്വഹിക്കുന്നതും , യൂണിറ്റ് രക്ഷാധികാരി ശ്രീ ചെറിയാൻ ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കുന്നതും യൂണിറ്റ് പ്രസിഡന്റ് , ജനറൽ സെക്രട്ടറി . ട്രഷറാർ , താലൂക്ക് സെക്രട്ടറി ശ്രീ ജോർജ്ജ്കുട്ടി  M ജോർജ്ജ്, യൂത്ത് വിംഗ് പ്രസിഡന്റ് ശ്രീ ജയേഷ് കുര്യൻ, കമ്മറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ധർണാ സമരം തുടരും 
എല്ലാവരും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഈ സമരത്തിൽ പങ്കെടുമെന്നും  ഭാരവാഹികൾ അറിയിച്ചു
Previous Post Next Post