ആദ്യം മോദിയും കൂട്ടരും വാക്‌സിന്‍ എടുക്കട്ടെ, എന്നിട്ടുമതി ജനങ്ങള്‍ക്ക്; രൂക്ഷവിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍


ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങള്‍ പൂര്‍ണമായി പരീക്ഷിക്കുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കരുതെന്ന് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. മോദിയുടെ എല്ലാ മന്ത്രിസഭാംഗങ്ങള്‍ക്കും മരുന്ന് കമ്പനി, ഡ്രഗ് കണ്‍ട്രോളര്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ ശേഷം ജനങ്ങള്‍ക്ക് നല്‍കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് അനുമതി നല്‍കിയ കൊവിഡ് വാക്‌സിനുകള്‍ 110 ശതമാനം സുരക്ഷിതമാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ വി.ജി സോമാനി പറഞ്ഞിരുന്നു. ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് കൊണ്ടാണ് പ്രശാന്ത് ഭൂഷണ്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. 

വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം നടത്തിയിട്ടില്ല. ദീര്‍ഘകാല പാര്‍ശ്വഫലങ്ങളും പരീക്ഷിച്ചറിഞ്ഞിട്ടില്ല. എന്നിട്ടും 110% സുരക്ഷിതമാണെന്ന് ഡ്രഗ് കണ്‍ട്രോളര്‍ പറയുന്നു. മോദിയുടെ എല്ലാ മന്ത്രിസഭാംഗങ്ങള്‍ക്കും മരുന്ന് കമ്പനി, ഡ്രഗ് കണ്‍ട്രോളര്‍ ഓഫിസ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ ശേഷം ആളുകളെ ഇതിന് വിധേയമാക്കിയാല്‍ മതി എന്ന് അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കി.

വാർത്തകൾ വേഗത്തിൽ അറിയാൻ .....
*പാമ്പാടിക്കാരൻ ന്യൂസ്* വാട്ട്സ്  ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
👇👇👇

https://chat.whatsapp.com/IJ5JD3tP2yk0eYTNVlZeYH
 ഫേസ്ബുക്കി |ൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക 

fb ലിങ്ക് 👇

https://www.facebook.com/108561161032497?referrer=whatsapp
Previous Post Next Post