തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി…തിരുത്തൽ നടപടികൾ വേഗത്തിലാക്കാൻ സിപിഎം…




തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ തിരുത്തൽ നടപടികൾ വേഗത്തിലാക്കാൻ സിപിഎം. ഇന്ന് മുതൽ സംസ്ഥാന സമിതി ചേരും. സംഘനാതലത്തിലുണ്ടായ പോരായ്മകൾ പരിഹരിക്കാൻ ആക്ഷൻ പ്ലാൻ ഉണ്ടാക്കും. കേന്ദ്ര വിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുത്തും. പ്രക്ഷോഭ പരിപാടികൾ ചർച്ച ചെയ്യാൻ ഇടത് മുന്നണി യോഗവും ഇന്ന് ചേരുന്നുണ്ട്. ഭരണ വിരുദ്ധ വികാരം സംസ്ഥാന തലത്തിൽ ഇല്ലെങ്കിലും പ്രാദേശികമായി തിരിച്ചടിച്ചിട്ടുണ്ടെന്ന വിലയിരുത്തലാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടായത്. ശബരിമല വിവാദത്തിലും പാർട്ടി നേതാക്കൾക്കെതിരായ പരാതികൾ കൈകാര്യം ചെയ്യുന്നതിലും സംഘടനാപരമായ പോരായ്മ ഇല്ല. പക്ഷെ ഇക്കാര്യം എതിരാളികൾ ആയുധമാക്കിയപ്പോൾ പ്രതിരോധിക്കാനായില്ലെന്നാണ് വിലയിരുത്തൽ.
Previous Post Next Post