ചന്തുമേനോൻ മൗര്യയെന്ന യുവാവാണ് സുന്ദരി (21), ഹസീന (19) എന്നീ യുവതികളെ ഒരേ വേദിയില്‍ വിവാഹം ചെയ്‌തത്. ഇരുവരും തന്നെ ഇഷ്‌ടപ്പെട്ടിരുന്നുവെന്നും ഇരുവരെയും തനിക്കും ഇഷ്‌ടമായിരുന്നുവെന്നും ചന്തു പറഞ്ഞു. മൂന്നു പേരുടെയും പൂര്‍ണസമ്മതത്തോടെയായിരുന്നു വിവാഹമെന്നും നവവരന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍, വധുക്കളിലൊരാളുടെ ബന്ധുക്കള്‍ വിവാഹത്തില്‍ പങ്കെടുത്തില്ല. ബസ്‌തറില്‍ കേട്ടുകേഴ്‌വി പോലുമില്ലാത്ത വിവാഹം ആഘോഷമാക്കാന്‍ നാട്ടുകാരും രംഗത്തുണ്ടായിരുന്നു.