തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസഡറായി നടൻ ടൊവീനോ തോമസിനെ നിയമിച്ചു.
പ്രളയ കാലത്തു രക്ഷാ പ്രവർത്തനങ്ങളിൽ പങ്കു ചേർന്നു സമൂഹത്തിനു മാതൃകയായി മാറിയ വ്യക്തികളിലൊരാളാണു ടൊവിനോ തോമസെന്നും അദ്ദേഹത്തിന്റെ സാന്നിധ്യം കൂടുതൽ ആളുകളിലേയ്ക്കു സന്നദ്ധസേനയുടെ സന്ദേശമെത്തിക്കാൻ സഹായകരമാകുമെന്നും നിയമനം പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.