പിസി ജോര്‍ജ് യുഡിഎഫിലെത്തിയാല്‍ കൂട്ട രാജിയെന്ന് കോണ്‍ഗ്രസ് ഭാരവാഹികള്‍ ഇടതിന് വേണ്ടി പ്രവര്‍ത്തിക്കും


കോട്ടയം :പിസി ജോര്‍ജ് എംഎല്‍എയുടെ യുഡിഎഫ് മുന്നണി പ്രവേശനത്തിനെതിരെ കടുത്ത നിലപാടുമായി ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി. പിസി ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ തന്നോടൊപ്പം ഈരാറ്റുപേട്ടയിലെ മുഴുവന്‍ ഭാരവാഹികളും ഭാരവാഹിത്വം രാജിവെച്ച് ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും മുന്‍ നഗരസഭാ അധ്യക്ഷനും ഈരാറ്റുപേട്ട ബ്ലോക്ക് കോണ്‍ഗ്രസ് വൈസ്
പ്രസിഡന്റുമായ നിസാര്‍ കുര്‍ബാനി അറിയിച്ചു.

പി സി ജോര്‍ജിന്റെ മുസ്ലിം വിരുദ്ധ പരാമര്‍ശം ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ,ഒരു ജനാധിപത്യ രാജ്യത്തെ ഒരു നേതാവും ഒരു സമൂദായത്തെ പറ്റി സംസാരിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പി സി ജോര്‍ജ് പറഞ്ഞതെന്നുമാണ് നിസാര്‍ കുര്‍ബാനി ആരോപിക്കുന്ന് .നേരത്ത് ഇരാറ്റുപേട്ട ബ്ലോക്ക് കമ്മറ്റിയുടെ കീഴിലുള്ള ആറ് മണ്ഡലം കമ്മിറ്റികളും പി സി ജോര്‍ജ്ജിനെ യു ഡി എഫില്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

നിലവില്‍ എന്‍ഡിഎയുടെ ഭാഗമാണെങ്കിലും വിട്ടു നില്‍ക്കുന്ന പിസി തോമസും എന്‍ഡിഎ വിട്ട് ഒരു മുന്നണിയുടേയും ഭാഗമല്ലാത്ത പിസി ജോര്‍ജിന്റെ ജനപക്ഷവും യുഡിഎഫുമായി അടുക്കാനുള്ള ശ്രമത്തിലാണ്. ഇവരെ തള്ളാനും കൊള്ളാനും കഴിയാച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസ്. പിസി തോമസിന്റേയും പിസി ജോര്‍ജിന്റേയും കാര്യം 11 ചേരുന്ന മുന്നണി നേതൃയോഗത്തില്‍ ചര്‍ച്ച ചെയ്തേക്കും.

Previous Post Next Post