കൊല്ലം :ആട്ടിന്‍ പറ്റങ്ങളെ പൊലെ അഴിച്ച് വിട്ടാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിക്കില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് പാര്‍ട്ടിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നത് ഇക്കാരണം കൊണ്ടാണെന്നും ജില്ലാ നേതൃയോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചു. ജില്ലയിലെ യുഡിഎഫ് നേതൃത്വത്തിനെതിരെയും കൊടിക്കുന്നില്‍ യോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചു. എഐസിസി പ്രതിനിധി പങ്കെടുത്ത യോഗത്തിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം.
തദ്ദശ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം എല്ലാ ജില്ലകളിലും എഐസിസി പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസ് നേതൃയോഗങ്ങള്‍ നടക്കുന്നത്. കൊല്ലത്ത് നടന്ന നേതൃയോഗത്തില്‍ തെക്കന്‍ കേരളത്തിന്റെ ചുമതല വഹിക്കുന്ന പി.വിശ്വനാഥന്‍ പങ്കെടുത്തു. അച്ചടക്കമില്ലാത്ത പ്രവര്‍ത്തനം മൂലമാണ് ജില്ലയില്‍ കൊണ്‍ഗ്രസിന് കനത്ത പരാജയം നേരിടേണ്ടി വന്നതെന്ന് യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി. പറഞ്ഞു.
ആട്ടിന്‍ പറ്റങ്ങളെ പോലെ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം നല്‍കി വിട്ടാല്‍ ആരും വിജയിക്കില്ല. സ്ഥാനാര്‍ഥികളെ വിജയിപ്പിക്കേണ്ട ദൗത്യം പാര്‍ട്ടി ഏറ്റെടുക്കണം ഇതോന്നും സംഭവിക്കാത്തത് മൂലമാണ് ജില്ലയില്‍ കനത്ത പരാജയം നേരിടെണ്ടി വന്നതെന്നും കൊടിക്കുന്നില്‍ യോഗത്തില്‍ വിമര്‍ശിച്ചു. നിര്‍ജീവമായ ബ്ലോക്ക് മണ്ഡലം കമ്മിറ്റികള്‍ പിരിച്ച് വിടുന്ന കാര്യത്തിലും യോഗത്തില്‍ ചര്‍ച്ച ഉയര്‍ന്നു