ഇനി ആപ്പ് വേണ്ട മക്കളെ ആപ്പ് വേണ്ട മദ്യം വാങ്ങാനുള്ള ടോക്കണ്‍ നല്‍കുന്ന ബെവ് ക്യൂ ആപ് ഇനിയില്ല.


തിരു : മദ്യം വാങ്ങാനുള്ള ടോക്കണ്‍ നല്‍കുന്ന ബെവ് ക്യൂ ആപ് ഇനിയില്ല.  ടോക്കണില്ലാതെ മദ്യം നല്‍കാമെന്നു ചൂണ്ടികാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ലോക്ക്ഡൗണ്‍ സമയത്താണ് മദ്യം വാങ്ങാന്‍ ടോക്കണ്‍ ഏര്‍പ്പെടുത്തിയത്. നാളെ മുതല്‍ ടോക്കണില്ലാതെ മദ്യം വാങ്ങാം . ബാറുകള്‍ തുറന്നതോടെ മദ്യവില്‍പന ബെവ്കോ , കണ്‍സ്യൂമര്‍ഫെഡ് ഔട്്ലെറ്റുകള്‍ വഴി മാത്രമാക്കിയിരുന്നു. ആപ് പിന്‍വലിക്കണമെന്നു ബെവ്കോ സര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നു .ആപില്‍ നിന്നു ടോക്കണ്‍ കൂട്ടത്തോടെ ബാറുകളിലേക്ക് പോയതോടെ ഔട്്ലെറ്റുകളിലെ വില്‍പനയില്‍ വന്‍ ഇടിവു സംഭവിച്ചിരുന്നു. 2028 മേയ് 28 നാണ് ആപ് നിലവില്‍ വന്നത്.


Previous Post Next Post