കരിപ്പൂരില്‍ വന്‍ സ്വര്‍ണ വേട്ട; സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് ഈന്തപ്പഴത്തിലും ചോക്ലേറ്റിലും ഒളിപ്പിച്ച്




കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. 1370 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.അനധികൃതമായി കടത്താന്‍ ശ്രമിച്ച 70 ലക്ഷം രൂപയുടെ 1370 ഗ്രാം സ്വര്‍ണ്ണമാണ് 8 പേരില്‍ നിന്നായി എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.ഈന്തപ്പഴത്തിന്റെയും ചോക്ലേറ്റിന്റെയുമുള്ളില്‍ അതിവിദഗ്ധമായി പേസ്റ്റ് രൂപത്തിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കര്‍ണാടക ശിവമൊഗ്ഗ സ്വദേശി ഷബീര്‍ കാസറഗോഡ് സ്വദേശികളായ അബ്ബാസ്, അസ്ലം, മുഹമ്മദ് കുഞ്ഞു, നിഷാജ്, ലത്തീഫ്, ബിലാല്‍, വയനാട് സ്വദേശി ബഷീര്‍
എന്നിവരാണ് സ്വര്ണക്കടത്തുുമായി ബന്ധപ്പെട്ട് പിടിയിലായി.
أحدث أقدم