നഷ്ടം പറയുമ്പോഴും മത്സര പാച്ചിൽ പൊടിപൂരം, അക്ഷമരായ് യാത്രക്കാർ





സ്വകാര്യബസുകളുടെ മല്‍സരയോട്ടം -  ബസിനുള്ളില്‍ മറിഞ്ഞുവീണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പരിക്ക്.
സംഭവം കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റൂട്ടില്‍ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിൽ

അമിത വേഗംമൂലം തെറ്റി വീണ പെൺകുട്ടിയുടെ കൈക്ക് പൊട്ടൽ

അരുവിത്തുറ സെന്റ് ജോര്‍ജ്ജ് കോളേജ് ഡിഗ്രി വിദ്യാര്‍ത്ഥികളായ കാഞ്ഞിരപ്പള്ളി സ്വദേശിനി അഫ്സാന അന്‍ഷാദ്, ജീന മേരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ജീനയുടെ കൈയ്ക്കാണ് പൊട്ടലുള്ളതായി കണ്ടെത്തിയത്.

അരുവിത്തുറ പള്ളിയ്ക്ക് സമീപമാണ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസ്  സഡന്‍ ബ്രേക്കിട്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനികള്‍ മറിഞ്ഞുവീണത്.

ഒരേ പേരിലുള്ള ബസുകള്‍ തമ്മിലുള്ള മല്‍സരയോട്ടമാണ് അപകടത്തിനിടയാക്കിയതെന്നാണ് ആക്ഷേപം. 
5 മിനുട്ട് വ്യത്യാസത്തില്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നവയാണ് ഈ ബസുകള്‍. പിന്നാലെയെത്തിയ ബസ് മുന്നില്‍ കയറാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികള്‍ ബസിനുള്ളില്‍ തന്നെ തെറിച്ചുവീണത്.

 സ്വകാര്യ ബസുകളുടെ ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലെ മല്‍സരയോട്ടവും അപകടങ്ങളും പതിവാണെന്നും യാത്രക്കാർ പറയുന്നു.


أحدث أقدم