ന്യൂഡൽഹി: അറുപത്തിമൂന്നാമത് മന്‍ കി ബാത്തില്‍ കുമരകം സ്വേദേശിക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങൾ. ആരും ശ്രദ്ധിക്കാതെയുള്ള സംഭവമാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. വേമ്പനാട് കായലിന്റെ സംരക്ഷകനായി വിശേഷിപ്പിച്ചാണ് രാജപ്പൻ എന്ന വ്യക്തി യെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരിക്കുന്നത്
കായലില്‍ വലിച്ചെറിയുന്ന കുപ്പി പെറുക്കി വിറ്റ് ജീവിക്കുന്നയാളാണ് രാജപ്പന്‍. ജന്മനാ രണ്ട് കാലിലും സ്വാധീനമില്ലാത്തയാളാണ് രാജപ്പന്‍. കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പന്‍ ചേട്ടനെ സോഷ്യല്‍ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്.
മഹത്തായ ജോലിയാണ് രാജപ്പന്‍ ചെയ്യുന്നത് എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം.