ജനീവ : കൊവിഡ് ഭീതി അടങ്ങും മുന്‍പ് മഹാമാരി മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന.
കൊവിഡിനേക്കാള്‍ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേഗം പടര്‍ന്നുപിടിക്കാന്‍ സാധിക്കുന്ന രോഗത്തിന് " ഡിസീസ് എക്സ് " എന്നാണ് ലോകാരോഗ്യസംഘടന നല്‍കിയിരിക്കുന്ന പേര്.
ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇന്‍ഗെന്‍ഡെയില്‍ ആദ്യ രോഗിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്തി.
കടുത്ത പനിയും രക്തസ്രാവവുമായാണ് ഇയാള്‍ ചികിത്സ തേടിയത്. ഇയാള്‍ നിരീക്ഷണത്തിലാണ്. ഡിസീസ് എക്സ് അതിവിനാശകാരിയാകാമെന്ന് 1976 ല്‍ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസര്‍ ജീന്‍ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.