അന്നമ്മ ചെറിയാൻ്റെ ഭൗതിക ശരീരത്തിൽ കണ്ണീരോടെ ആദരാജ്ഞലികൾ അർപ്പിച്ച് പാമ്പാടിയിലെ ജനത




പാമ്പാടി : അന്തരിച്ച മുൻ പാമ്പാടി 'പഞ്ചായത്ത് പ്രസിഡൻ്റ് അന്നമ്മ ചെറിയാൻ്റെ ഭൗതിക ശരീരത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു . പ്രIസിഡൻറ് ഡാലി റോയി , സെക്രട്ടറി AN രാധാകൃഷ്ണൻ എന്നിവർ ഔപചാരികമായി അനുശോചിച്ചു കൂടാതെ പഞ്ചായത്ത് അംഗങ്ങളായ , ഹരികുമാർ , അനീഷ് PV ,സെബാസ്റ്റ്യൻ ജോസഫ് , ഷേർളി തര്യൻ , രാജി ഏബ്രഹാം ,ഷിബു കുഴിയിടത്തറ , ശശികല , ആശാസണ്ണി , സസ്യാ രാജേഷ്  തുടങ്ങിയവരും 
പഞ്ചായത്ത് ജീവനക്കാരും ആദരം അർപ്പിച്ചു   ഭൗതിക ശരീരം പത്ത് മിനുട്ട് നേരം പഞ്ചായത്ത് ആഫീസിനു മുമ്പിൽ പൊതുദർശനത്തിന് വച്ചു , അംഗൻവാടി ജീവനക്കാർ , ആശാ പ്രവർത്തകർ , രാഷ്ടീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പാമ്പാടിയിലെ ഓട്ടോ ടാക്സി തൊഴിലാളികൾ തുടങ്ങി നൂറു കണക്കിന് വ്യക്തികൾ ഭൗതിക ശരീരം ദർശിക്കാൻ പാമ്പാടി പഞ്ചായത്ത് ആഫീസിനു മുമ്പിൽ എത്തി പൂർണ്ണമായ കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരുന്നു ചടങ്ങുകൾ
Previous Post Next Post