ബേട്ടിയ (ബിഹാർ): കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒരു വയസുകാരൻ മൂർഖൻ പാമ്പിനെ കടിച്ചു കൊന്നു. ബിഹാറിലെ ബേട്ടിയ ഗ്രാമത്തിലാണ് സംഭവം. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഗോവിന്ദ എന്ന കുട്ടിയുടെ കയ്യിൽ പാമ്പ് ചുറ്റുകയായിരുന്നു. തുടർന്നാണ് കുട്ടി പാമ്പിനെ കടിച്ചു കൊന്നത്. സംഭവത്തിന് തൊട്ടുപിന്നാലെ കുട്ടി അബോധാവസ്ഥയിലാകുകയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു
.കുട്ടി പാമ്പിന്‍റെ ശരീരത്തിൽ കടിക്കുകയും പാമ്പ് തൽക്ഷണം ചാവുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഏതാനും മണിക്കൂറുകൾക്ക് ശേഷം കുട്ടിയുടെ നില വഷളാകാൻ തുടങ്ങി.കുട്ടിയുടെ നില നിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണത്തിലാണെന്നും ജിഎംസിഎച്ചിലെ ഡോക്ടർമാർ അറിയിച്ചു.