ക​ർ​ഷ​ക​ർ സ​മ​രം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്നു; ഫെ​ബ്രു​വ​രി 18ന് ​രാ​ജ്യ​വ്യാ​പ​ക​മാ​യി ട്രെ​യി​ൻ ത​ട​യും


ഡൽഹി:കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷികപരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്തിലേക്കുള്ള എല്ലാ പ്രധാന അതിര്‍ത്തികളും അടച്ചു. ഡല്‍ഹിയിയുടെ പ്രധാന അതിര്‍ത്തികളായ ഗാസിപൂര്‍, തിക്രി, സിംഗു എന്നിവ ഏതാണ്ട് പൂര്‍ണ്ണമായും അടച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വാഹനങ്ങള്‍ വഴിതിരിച്ചുവിടുന്നതിനാല്‍ ഡല്‍ഹിയിലിപ്പോള്‍ കനത്ത ഗതാഗതക്കുരുക്കാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത.് അതിനിടെ സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഈ മാസം 18ന് രാജ്യവ്യാപകമായി നാല് മണിക്കൂര്‍ ട്രെയ്ന്‍ തടയല്‍ സമരം നടത്തുമെന്ന് കിസാന്‍ മോര്‍ച്ച അറിയിച്ചു. ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 4 മണിവരെയാണ് ട്രെയ്ന്‍ തടയല്‍ സമരം നടക്കുക.


ഹരിയാനകളിലെ ടോള്‍പ്ലാസകളെല്ലാം സൗജന്യമാക്കിയതിന് പിന്നാലെ നാളെ മുതല്‍ രാജസ്ഥാനില്‍ ടോള്‍പിരിവ് അനുവദിക്കില്ലെന്നും കിസാന്‍ മോര്‍ച്ച അറിയിച്ചു. പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ സ്മരണയുണര്‍ത്തി ഞായറാഴ്ച്ച രാജ്യവ്യാപകമായി മെഴുകുതിരി മാര്‍ച്ചുകളും പന്തംകൊളുത്തി പ്രകടനങ്ങളും സംഘടിപ്പിക്കുമെന്നും കിസാന്‍ മോര്‍ച്ച ഒരു പ്രസ്താവനയിലൂടെ അറിയിച്ചു.

أحدث أقدم