മണർകാട് കവലയുടെ ആരംഭ സ്ഥാനത്ത് ജനങ്ങളെ സ്വാഗതം ചെയ്തു കൊണ്ട് അഗാധ ഗർത്തം .വാഹനങ്ങൾക്കും കാൽ നടക്കാർക്കും വൻ ഭീഷണി


മണർകാട് : മണർകാട് കവലയുടെ ആരംഭ സ്ഥാനത്ത് ജനങ്ങളെ സ്വാഗതം ചെയ്തു കൊണ്ട് അഗാത ഗർത്തം .വാഹനങ്ങൾക്കും കാൽ നടക്കാർക്കും ഭീഷണിയായി പൈപ്പ് പൊട്ടി കലുങ്കിൻ്റെ ഭാഗം താഴ്ന്ന് ജനങ്ങളുടെ ജീവനു ഭീഷണിയായി ഈ കുഴി ഇവിടെ ഉണ്ടായിട്ട് ആഴ്ചകൾ പിന്നിട്ടു ധാരാളം ജനങ്ങളും ഭരണാധികാരികളും സ്ഥിരമായി കടന്നു പോകുന്ന സ്ഥിരം അപകടങ്ങൾ നടക്കുന്ന ഈ പ്രദേശത്തോട് അധികാരികൾ കണ്ണടയ്കുകയാണ്. 


ഈ പ്രദേശത്ത് പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടി ജലം പാഴാകുന്നു. ഐരാറ്റുനട മുതൽ മണർകാട് എരുമപ്പെട്ടി വരയുള്ള തിരക്കും, വളവുകളുമുള്ള പ്രദേശത്ത് റോഡിൻ്റെ ഇരുവശവും വളരെ അവഗണന നേരിടുന്നു. ഒന്നുകിൽ കുഴി അല്ലെങ്കിൽ കാട് പിടിച്ചിരിക്കും ഇതാണ് സ്ഥിതി അതിനാൽ ഐരാറ്റുനട മുതൽ എരുമപ്പെട്ടി വരെ റോഡിൻ്റെ ഇരുവശവും വ്യത്തിയാക്കി കോൺക്രീറ്റ് ചെയ്ത് കാൽനടക്കാർക്കും വാഹനങ്ങൾക്കും അപകടരഹിതമായി സഞ്ചരിക്കുവാനുള്ള ക്രമീകരണങ്ങൾ പഞ്ചായത്ത് പുതിയ ഭരണ സമിതി ചെയ്യണമെന്നതാണ് നാട്ടുകാരായ ജനങ്ങളുടെ ആവിശ്യം.
Previous Post Next Post