വാകത്താനം: വീട്ടിൽ നിന്ന് 67.5 ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി ഉൾപ്പെടെ രണ്ട് പേരെ വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു.
വാകത്താനം വെട്ടിക്കലുങ്ക് ഭാഗത്തുള്ള വാണിയപുരയ്ക്കൽ വീട്ടിൽ താമസിക്കുന്ന ജേക്കബ് വർഗീസിന്റെ പരാതിയെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. പരാതിക്കാരന്റെ വീട്ടുജോലിക്കാരിയായിരുന്ന പ്രതി മോഷണ ഉദ്ദേശ്യത്തോടെ 2026 ജൂൺ 30 മുതൽ ജൂലൈ 4 രാവിലെ 11 മണിവരെയുള്ള ഏതോ സമയത്ത് വീട്ടിലെ കിടപ്പുമുറിയിൽ പ്രവേശിച്ച് അലമാരയിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 48 ഗ്രാം തൂക്കമുള്ള സ്വർണമാല, 10 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റ്, 9.5 ഗ്രാം തൂക്കമുള്ള സ്വർണ്ണവള എന്നിവ ഉൾപ്പെടെ ആകെ 67.5 ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്നാണ് കേസ്. മോഷണം പോയ സ്വർണാഭരണങ്ങൾക്ക് ഏകദേശം 8.5 ലക്ഷം രൂപ വിലവരുമെന്ന് പരാതിയിൽ പറയുന്നു.
കേസിൽ പാമ്പാടി വെള്ളൂർ കുന്നേൽപ്പീടിക വാണിയംപറമ്പിൽ വീട്ടിൽ അനുഷ ജോസഫ് (46), സുഹൃത്ത് കങ്ങഴ കാഞ്ഞിരപ്പാറ . ചാരമ്പറമ്പ് ഭാഗം കരിമ്പൊലിൽ വീട്ടിൽ ജോബി വി. മാത്യു (39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി ശ്രീ. അഷാദ് എസ്, ന്റെ നേതൃത്വത്തിൽ ചിങ്ങവനം SHO ശ്രീ പ്രദീപ്. S. സബ് ഇൻസ്പെക്ടർ ശ്രീ. ജയപ്രസാദ് വി. എന്നിവരുടെ നേതൃത്വത്തിൽ ASI മാരായ സിജോ ചാണ്ടപ്പിള്ള, മഹേഷ്, ലേഖ, cpo മാരായ വിഷ്ണു,സനൽ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.