മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ








കോഴിക്കോട് : മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേരും. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. വിജയയാത്രയിൽ അദ്ദേഹം പങ്കെടുക്കുമെന്നും ഇതിൽ ഔദ്യോഗികമായി അംഗത്വം സ്വീകരിക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും അദ്ദേഹത്തെ എതിർക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹത്തെ പോലുള്ളവർ ബിജെപിയിൽ വരുന്നത് കേരളത്തിൻറെ പൊതുവികാരമാണ്.അദ്ദേഹത്തോട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

Previous Post Next Post