ജ്വല്ലറി കുത്തിത്തുറന്ന് വൻ കവർച്ച







ആലപ്പുഴ: ജ്വല്ലറി കുത്തിത്തുറന്ന് വൻ കവർച്ച. കരുവാറ്റയ്ക്ക് സമീപത്തെ കടുവംകുളങ്ങരയില്‍ ആണ് ജ്വല്ലറി കുത്തിത്തുറന്ന് വന്‍ കവര്‍ച്ച നടന്നത്. 25 പവര്‍ സ്വര്‍ണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമി​ക നി​ഗമനം. 

ദേശീയപാതയ്ക്ക് സമീപത്തെ ബ്രദേഴ്സ് ജുവലറിയിലാണ് കവര്‍ച്ച നടന്നത്. ഇന്നുരാവി​ലെയാണ് കവര്‍ച്ച നടന്ന വി​വരം പുറത്തറി​ഞ്ഞത്. സംഭവത്തി​ല്‍ ഹരി​പ്പാട് പൊലീസ് അന്വേഷണം ആരംഭി​ച്ചു.



Previous Post Next Post